Kerala horoscope matching for marriage
For jathaka porutham based on kerala horoscope matching various factors for marriage such as mutual affinity, physical features, trustworthiness, capacity of the male to protect women, health and wealth, marital happiness, human qualities and longevity are assessed through 10 poruthams such as ganam, yoni, stree deerkham, rajju, vedham, rashi, rashyadhipa, vashya and mahendra star matchings. If rajju and vedha are absent, then the horoscopes need not be matched further.
Not only star matching be looked at, but along with that the horoscopes of both the bride and groom needs to be studied and factors such as papa samya and dasha sandhi should be carefully analyzed before pronouncing a judgement for marriage matching. www.pinclones.com
വിവാഹ ജീവിതത്തിൽ ഭാര്യാഭർത്താക്കന്മാരുടെ ശരീരപ്രകൃതി, യോജിപ്പ്, അനോന്യം സ്നേഹം, വിശ്വസനീയത, സ്ത്രീയെ സംരക്ഷിക്കാനുള്ള പുരുഷന്റെ ആരോഗ്യം, മാനുഷിക പെരുമാറ്റം, ദാമ്പത്യസുഖം, ആയുർദൈർഖ്യം ഇത്തരം കാര്യങ്ങളെ ഗണം, യോനി, സ്ത്രീദീർഘം, രജ്ജു, വേധം, രാശി, രാശ്യധിപ, വശ്യം, മാഹേന്ദ്രം എന്നീ പത്ത് പൊരുത്തങ്ങളിൽ കൂടി നമ്മെ മനസിലാക്കി തരുന്നു. ഇതിൽ രജ്ജു, വേധം എന്നീ പൊരുത്തങ്ങൾ ഇല്ലെങ്കിൽ പിന്നെ ജാതകങ്ങൾ തമ്മിൽ നോക്കേണ്ടതില്ല.
പൊരുത്തശോധനയിൽ നക്ഷത്ര അടിസ്ഥാനത്തിലുള്ള പൊരുത്തങ്ങൾ മാത്രം നോക്കിയാൽ പോരാ സ്ത്രീപുരുഷന്മാരുടെ ജാതകങ്ങൾ സശ്രദ്ധം പരിശോധിച്ച് പാപസാമ്യം കൂടി കണക്കിലെടുത്ത് വേണം വിവാഹബന്ധം യോജിപ്പിക്കാൻ.
നക്ഷത്രപൊരുത്തങ്ങൾ
1. രാശി പൊരുത്തം
ഈ പൊരുത്തം സ്ത്രീ പുരുഷന്മാരുടെ ശരീര പ്രകൃതിയെ കാണിക്കുന്നു. ഈ പൊരുത്തം മറ്റു പല പൊരുത്ത ദോഷത്തെയും ഇല്ലായ്മ ചെയ്യുന്നു.
2. രാശ്യധിപാപൊരുത്തം
ഈ പൊരുത്തം സ്ത്രീ പുരുഷന്മാരുടെ യോജിപ്പിനെ കാണിക്കുന്നു.
3. വശ്യ പൊരുത്തം
ഈ പൊരുത്തം സ്ത്രീ പുരുഷന്മാർ തമ്മിലുള്ള ആകർഷണീയതയെ കാണിക്കുന്നു. ഗണം, രാശി, രാശീശ പൊരുത്തങ്ങളുടെ അഭാവത്തെ ഈ പൊരുത്തം ദോഷവിമുക്തമാക്കുന്നു.
4. മാഹേന്ദ്ര പൊരുത്തം
ഈ പൊരുത്തം സ്ത്രീയെ സംരക്ഷിക്കാനുള്ള പുരുഷന്റെ കായിക ക്ഷമതയെയും ആരോഗ്യപരവും സാമ്പത്തികവും
മാനുഷികവുമായ കഴിവിനെയും കാണിക്കുന്നു
5. ഗണപൊരുത്തം
ഗണം ഒന്നായാൽ ഗുണം പത്ത് എന്ന് പറയുന്നു. ഈ പൊരുത്തം ദാമ്പത്യസുഖം, സ്നേഹബന്ധം ഇവയെ കാണിക്കുന്നു.
6. യോനിപൊരുത്തം
ഈ പൊരുത്തം ലൈംഗിക അഭിലാഷം, വികാരം, സംതൃപ്തി ഇവയെ കാണിക്കുന്നു.
7. സ്ത്രീ ദീർഘപൊരുത്തം
സ്ത്രീയുടെ സുമംഗലിത്വത്തെയാണ് ഈ പൊരുത്തം പ്രധാനമായും ആധാരമാക്കുന്നത്.
8. രജ്ജുപൊരുത്തം
മധ്യമ രജ്ജുവിൽ ഉള്ള നാളുകളായ ഭരണി, മകയിരം, പൂയം, പൂരം, ചിത്തിര, അനിഴം, പൂരാടം, അവിട്ടം, ഉത്ത്രിട്ടാതി ഈ നക്ഷത്രക്കാർ അന്യോന്യം വിവാഹം കഴിക്കുവാൻ പാടുള്ളതല്ല.
9. വേധപൊരുത്തം
ഈ പൊരുത്തം ദമ്പതികളുടെ ആയുസ്സിനെ കാണിക്കുന്ന വേധമുള്ള നാളുകൾ തമ്മിൽ ചേർക്കാൻ പാടില്ല.
10. ദിനപൊരുത്തം
ഈ പൊരുത്തം ദമ്പതികളുടെ മാനസികമായ യോജിപ്പിനെയും സുഖജീവിതത്തെയും കാണിക്കുന്നു. എന്നാൽ രാശി പൊരുത്തം, യോനി പൊരുത്തം എന്നിവ ഉണ്ടെങ്കിൽ ദിനപൊരുത്തം ഇല്ലായ്മ കണക്കാക്കേണ്ടതില്ല.
പാപസാമ്യം
സ്ത്രീ ജാതകത്തിൽ എത്രത്തോളം ദോഷങ്ങൾ ഭർത്രുനാശാകരമായിട്ടുണ്ടോ അത്രത്തോളം പുരുഷ ജാതകത്തിലും ഭാര്യനാശകരമായ ദോഷങ്ങൾ ഉണ്ടാകണം. എങ്കിൽ മാത്രമേ പാപസാമ്യം ശെരിയാകുകയുള്ളൂ. സ്ത്രീജാതകത്തിലോ പുരുഷ ജാതകത്തിലോ പപഗ്രഹസ്ഥിതിക്ക് ഏറ്റക്കുറച്ചിൽ കണ്ടാൽ - അതായത് ദോഷക്കൂടുത്തൽ ഉണ്ടായാൽ
ദോഷം കുറഞ്ഞ ആൾക്ക് മരണമോ അല്ലെങ്കിൽ വിവാഹ മോചനമോ ഉണ്ടാകാം. പാപസാമ്യം ജാതകത്തിൽ വേണമെന്നതിന്റെ പൊതുതത്വം ഇതാണ്.
ദശസന്ധി
ദമ്പതികളുടെ ജാതകത്തിലെ ശിഷ്ടദശകളെത്തുടർന്ന് ഓരോ ദശകൾ കൂട്ടുമ്പോൾ രണ്ടു പേർക്കും ഒരേ സമയത്ത് ദശ അവസാനിക്കുന്നത് നല്ലതല്ല. ഒരു ദശ അവസാനിച്ച് അടുത്ത ദശ തുടങ്ങുന്ന സമയത്തെയാണ് ദശ സന്ധി എന്ന് പറയുന്നത്. ഈ ഘട്ടം രണ്ടുപേർക്കും ഒരേ സമയത്ത് വന്നാൽ വേർപിരിയുകയോ, മരണമോ സംഭവിക്കാം. അഥവാ അതിദയനീയമായ ജീവിതാവസ്ഥകളിൽ ചെന്നെത്താം
Tags:
malayalam horoscope matching
marriage matching
jathaka porutham for marriage
nakshatra porutham
horoscope matching for marriage
marriage compatibility
kerala marriage matching
star matching
10 poruthams
|